Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral Today

Kannur

കൊ​ല്ലാ​ട ഗ്രാ​മം വി​ട​ചൊ​ല്ലി; മി​ന്ന​ലേ​റ്റ് മ​രി​ച്ച അ​ഞ്ജു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

ചെ​റു​പു​ഴ: കാ​പ്പി​മ​ല മ​ഞ്ഞ​പ്പു​ല്ലി​ൽ മി​ന്ന​ലേ​റ്റ് മ​രി​ച്ച ചെ​റു​പു​ഴ കൊ​ല്ലാ​ട​യി​ലെ വാ​ഴ​പ്പ​ള്ളി സോ​നു​വി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​കോ​ള​യാ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ ന​ട​ക്കും.

ഇ​ന്ന​ലെ മൂ​ന്നുമു​ത​ൽ ആ​റു​വ​രെ കൊ​ല്ലാ​ട​യി​ലെ വാ​ഴ​പ്പ​ള്ളി സെ​ബാ​സ്റ്റ്യ​ന്‍റെ ഭ​വ​ന​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം പി​ന്നീ​ട് കോ​ള​യാ​ട് മേ​ന​ച്ചോ​ടി​യി​ലു​ള്ള അ​ഞ്ജു​വി​ന്‍റെ സ്വ​ഭ​വ​ന​മാ​യ ഉ​ള്ളാ​തോ​ട്ട​ത്തി​ൽ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​ഞ്ജു​വി​ന് മി​ന്ന​ലേ​റ്റ​ത്.

ഭ​ർ​ത്താ​വ് സോ​നു​വി​നും വ​നം​വ​കു​പ്പ് വാ​ച്ച​ർ ടി.​ജി. സ​തീ​ശ​നും മി​ന്ന​ലി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

അ​ഞ്ജു​വി​ന്‍റെ മൃ​ത​ദേ​ഹം കൊ​ല്ലാ​ട​യി​ലെ വ​സ​തി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി ഒ​ഴു​കി​യെ​ത്തി. ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു. എ​ഡി​എം ബാ​ല​ഗോ​പാ​ൽ, ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ബാ​ബു എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഉ​ന്ന​ത എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി.

ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ തോ​മ​സ്, വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.
പു​ളി​ങ്ങോം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യ അ​ഞ്ജു​വി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് സോ​നു​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ചെ​റു​പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ.​ ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up